Advertisement

2036, 2040 ഒളിമ്പിക്സുകൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താത്പര്യമുണ്ട്: രാജ്യാന്തര ഒളിമ്പിക്സ് കൗൺസിൽ

August 24, 2021
Google News 2 minutes Read
India interested hosting Olympics

2036ലെയും 2040ലെയും ഒളിമ്പിക്സുകൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താത്പര്യമുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക്സ് കൗൺസിൽ പ്രസിഡൻ്റ് തോമസ് ബാക്ക്. ഒളിമ്പിക്സിനു വേദിയൊരുക്കാൻ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2032 ഒളിമ്പിക്സിന് ഓസ്ട്രേലിയൻ പട്ടണമായ ബ്രിസ്ബേൻ ആതിഥേയത്വം വഹിക്കും. (India interested hosting Olympics)

ഇന്ത്യക്കൊപ്പം ഇൻഡോനേഷ്യ, ജർമ്മനി, ഖത്തർ എന്നീ രാജ്യങ്ങളാണ് 2036. 2040 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് മെഹ്ത ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം ലഭിച്ചു. ജാപ്പനീസ് ചക്രവർത്തി നരുഹിതോ പാരാലിമ്പിക്സ് ഉദ്ഘാടനം ചെയ്തു. ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എന്നാൽ ചടങ്ങുകൾ കാണാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കൊവിഡ് രോഗബാധ കാരണം ഏതാണ്ടെല്ലാ മത്സരങ്ങളും കാണികളില്ലാതെയാണ് നടക്കുക.

Read Also : ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം

3,400 ഓളം പാരാലിമ്പ്യൻസ് ആണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. കൊവിഡ് ആയതിനാൽ ഒളിമ്പിക്സ് പോലെ പാരാലിമ്പിക്സിലും സംഘാംഗങ്ങൾക്ക് എല്ലാവർക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് കായിക മാമാങ്കത്തിൽ നിന്ന് പിന്മാറിയ അഫ്ഗാനിസ്ഥാന് പിന്തുണ അർപ്പിച്ച് ഒരു വാളണ്ടിയർ അഫ്ഗാൻ പതാകയുമായി മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.

13 ദിവസമാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക. 22 ഇനങ്ങളിലായി 539 സ്വർണമെഡലുകളാണ് സമ്മാനം.

54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ്‌ (ട്രാക്ക് ആൻഡ്‌ ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.

ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്‌ലീറ്റുകൾ കൂടി ക്വാറൻ്റീനിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഇവർ എത്തിയ വിമാനത്തിൽ കൊവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടർന്നാണ് താരങ്ങളെ ക്വാറൻ്റീനിലാക്കിയത്.

Story Highlights : India interested hosting 2036, 2040 Olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here