Advertisement
kabsa movie

“ഓപ്പറേഷൻ ദേവീ ശക്തി”; അഫ്‌ഗാൻ ദൗത്യത്തിന്‌ പേരു നൽകി ഇന്ത്യ

August 24, 2021
1 minute Read
Operation Devi Sakthi
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിൽ നിന്ന്‌ ഇന്ത്യൻ പൗരന്മാരെ ഴെിപ്പിക്കൽ പുരോഗമിക്കുകയാണ്. “ഓപ്പറേഷൻ ദേവീ ശക്തി’ എന്നാണ്‌ രക്ഷാ ദൗത്യത്തിന്‌ ഇന്ത്യ നൽകിയിരിക്കുന്ന പേര്‌. വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറാണ്‌ ദൗത്യത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്‌.

Read Also : വിമാനം തട്ടിക്കൊണ്ടുപ്പോയെന്ന വാർത്ത നിഷേധിച്ച് യുക്രെയ്ൻ

താജിക്കിസ്ഥാനിൽനിന്ന്‌ 78 പേരുമായുള്ള വിമാനം ഇന്ന്‌ ഡൽഹിയിലെത്തി. മലയാളി കന്യാസ്‌ത്രീ തെരേസ ക്രാസ്‌തയും സംഘത്തിലുണ്ട്. ഇന്നലെയാണ്‌ കാബൂളിൽ നിന്ന്‌ അമേരിക്കൻ വിമാനത്തിൽ തെരേസയടക്കമുള്ള 8 സിസ്‌റ്റേഴ്‌സ്‌ ഓഫ്‌ ചാരിറ്റി അംഗങ്ങൾ താജിക്കിസ്ഥാനിൽ എത്തിയത്‌.

ഇവരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ്‌ സിങ് പുരിയും വി. മുരളീധരനും ചേർന്ന്‌ സ്വീകരിച്ചു. വിമാനത്തിൽ 22 പേർ സിഖുകാരാണ്‌. വിമാനത്തിലെത്തിച്ച ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന്‌ പകർപ്പുകൾ മന്ത്രിമാർ ഏറ്റുവാങ്ങി.

Story Highlights : Operation Devi Sakthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement