രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 60 കോടി കടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 60 കോടി കടന്നെന്ന് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കണക്കുകള്‍ പ്രകാരം ഇതുവരെ 58.07കോടി ജനങ്ങള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58,07,64,210 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 3,62,24,601 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
ജൂണ്‍ 21ഓടുകൂടിയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടിയത്. കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമായതോടെ വാക്‌സിന്‍ ഡ്രൈവുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിഞ്ഞു. ഇതില്‍ ആദ്യഘട്ടത്തിന്റെ ഭാഗമായി നല്‍കിയത് 75 ശതമാനം സൗജന്യ വാക്‌സിനാണ്. കേന്ദ്ര ആരോഗ്യന്ത്രി അറിയിച്ചു.
അതേസമയം രാജ്യത്ത് ഇന്ന് 36,593 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,25,12366 ആയി. ആകെ മരണസംഖ്യ 4,35,758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്സിന്‍ ഡോസുകളും നല്‍കി. രാജ്യത്തെ ആകെ കേസുകളില്‍ 65 ശതമാനവും കേരളത്തിലാണെന്നത് സംസ്ഥാനത്തിന് ആശങ്കയാകുകയാണ്.
Read Also : ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ ഭിന്നത
കേരളത്തിലെ കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി ഉയര്‍ത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളിലാകും പരിശോധനകളുടെ എണ്ണം ഊര്‍ജ്ജിതമാക്കുക.
Story Highlight: india covid vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here