Advertisement

പുകവലി കുറയ്ക്കുന്നതില്‍ പുരുഷന്മാരെക്കാളും പിറകില്‍ സ്ത്രീകള്‍; പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെ

August 25, 2021
Google News 1 minute Read
women smoke cigarettes-quitting smoking is more difficult for women

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയുള്ള ദുശ്ശീലങ്ങളില്‍ ഒന്നാണ് പുകവലി. വല്ലപ്പോഴും തമാശയ്‌ക്കോ പരീക്ഷണത്തിനോ തുടങ്ങിയാണ് പലരും പുകവലിക്ക് അടിമപ്പെടുന്നത്. എന്നാല്‍ വേണമെന്ന് മനസുവച്ചാല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്ന ശീലം തന്നെയാണ് പുകവലിയും മദ്യപാനവും. പുരുഷന്മാരെ അപേക്ഷിച്ച് പുകവലി ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് എളുപ്പം കഴിയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.women smoke cigarettes

സ്ഥിരം പുകവലിക്കുന്ന 35,000 പേരില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകളുടെ പുകവലി കുറയുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകളില്‍ ശരീരഭാരം കൂടുക, ഡിപ്രഷന്‍ തുടങ്ങിയ വരാനുള്ള സാധ്യത വളരെക്കൂടുതലാണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനും സാധ്യത ഏറെയാണ്. കൂടാതെ, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, അറ്റാക്ക് തുടങ്ങിയവയും പിന്നാലെ ഉണ്ടാകും.

സ്ത്രീകളുടെ പ്രായം, വിദ്യാഭ്യാസം, ജോലി, ഒരു ദിവസം വലിക്കുന്ന സിഗരറ്റിന്റെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി പഠനം നടത്തിയത്്. 37,949 പുകവലിക്കാരില്‍(സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ) നടത്തിയ പഠനത്തില്‍ 43.5ശതമാനവും, അതായത് 16,492 പേരും സ്ത്രീകളാണ്. ഇവരുടെ ശരാശരി പ്രായമാകട്ടെ, 48ഉം. അതേസമയം ഇവിടെ പുരുഷന്മാരുടെ പ്രായം 51 ആണ്. ഇതില്‍തന്നെ 55 ശതമാനത്തില്‍ അധികം സ്ത്രീകളും ഡിഗ്രിക്ക് മുകളില്‍ വിദ്യാഭ്യാസമുള്ളവരാണ്. വ്യത്യാസങ്ങള്‍ ഇവയൊക്കെ ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ രണ്ട് വിഭാഗത്തിലും കൂടുതലാണ്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍ പുരുഷന്മാര്‍ക്കാണ് (33ശതമാനം). സ്ത്രീകള്‍ക്കിത് 30 ശതമാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണെങ്കില്‍ പുരുഷന്മാര്‍ക്ക് 26 ശതമാനവും സ്ത്രീകള്‍ക്ക് 23 ശതമാനവുമാണ്. 13 ശതമാനം പുരുഷന്മാര്‍ക്ക് ഡയബെറ്റിസ് ഉണ്ടാകുമ്പോള്‍ 10 ശതമാനം സ്ത്രീകളും ഇതിനിരയാകുന്നു. പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ചെറിയ ശതമാന വ്യത്യാസത്തിലാണെങ്കിലും പുരുഷന്മാര്‍ക്ക് കൂടുതലായുണ്ടാകുമ്പോള്‍ സ്ത്രീകള്‍ പുകവലിയില്‍ നിന്ന് മോചനം നേടുന്നത് പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്.

Read Also : ഡല്‍ഹിയില്‍ കൊവിഡ് കണക്കില്‍ വലിയ ആശ്വാസം; അഞ്ചുദിവസത്തിനിടെ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

27 ശതമാനം സ്ത്രീകള്‍ക്ക് പുകവലി മൂലം ഭാരക്കൂടുതലുണ്ടാകുമ്പോള്‍ 20 ശതമാനം പുരുഷന്മാര്‍ക്കാണ് അനാരോഗ്യകരമായി ശരീര ഭാരം വര്‍ധിക്കുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദ രോഗം 37 ശതമാനം സ്ത്രീകള്‍ക്ക് സംഭവിക്കുമ്പോള്‍ പുരുഷന്മാര്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്.(26%). പഠനം അനുസരിച്ച് ഒരു ദിവസം ഒരു സ്ത്രീ വലിക്കുന്നത് ശരാശരി 24 സിഗരറ്റും പുരുഷന്‍ 27 എണ്ണവുമാണ്.

Story Highlight: women smoke cigarettes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here