രാജ്യത്തെ ഡ്രോണ്‍ ചട്ടം; എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാക്കും: കേന്ദ്ര വ്യോമയാന മന്ത്രി

ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിരത്തുകളില്‍ ഓടുന്ന ഊബര്‍ ടാക്‌സികള്‍ക്ക് സമാനമായി വായുവിലൂടെ എയര്‍ ടാക്‌സികള്‍ ഓടുന്ന കാലം അധികം വിദൂരമല്ലെന്നും പുതിയ ഡ്രോണ്‍ ചട്ടത്തിന് കീഴില്‍ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് സാധ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി സ്റ്റാര്‍ട്ട് അപ് കമ്പിനികള്‍ ഇതിനായി മുന്നോട്ടുവരുന്നുണ്ട്. ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സമാനമായി എയര്‍ ടാക്‌സികള്‍ വായുവിലൂടെ പറക്കുന്നത് കാണാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
ഇന്നാണ് രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത് . ഇതു പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്‌ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.
Read Also : ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശനനിയന്ത്രണവുമായി കേന്ദ്രം
Story Highlight: Air Taxis Very Possible Under New Drone Policy: Aviation Minister Jyotiraditya Scindia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here