ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം

ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്.
വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു.
Read Also : സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ജോക്കർ’ മാൽവെയർ; ബാധിച്ചിരിക്കുന്നത് 24 ആൻഡ്രോയിഡ് ആപ്പുകളെ
ആപ്പുകളുടെ പേര്
ഓക്സിലറി മെസേജ്
എലമെന്റഅ സ്കാനർ
ഫാസ്റ്റ് മാജിക് എസ്എംഎസ്
ഫ്രീ കാംസ്കാനർ
ഗോ മെസേജസ്
സൂപ്പർ മെസേജസ്
സൂപ്പർ എസ്എംഎസ്
ട്രാവൽ വോൾപേപ്പേഴ്സ്
എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ഗണത്തിൽ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.
Story Highlight: joker virus android apps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here