താഴെ തട്ടിൽ നിന്ന് സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം: പാലോട് രവി

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചത്തിന് പിന്നാലെ തിരുവനന്തപുരം ഡി.സി.സി. അധ്യക്ഷൻ പാലോട് രവി രംഗത്ത്. തിരുവനന്തപുരം ജില്ലയിലെ തെരെഞ്ഞെടുപ്പ് തോൽവി ഗൗരവമായി കാണുമെന്ന് പാലോട് രവി. താഴെ തട്ടിൽ നിന്ന് സംഘടനയെ ശക്തിപ്പെടുത്തി എടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also : ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ അച്ചടക്ക നടപടി; കെ. ശിവദാസൻ നായരെയും കെ.പി. അനിൽകുമാറിനെയും താത്കാലികമായി സസ്പെന്റ് ചെയ്തു
അതേസമയം, ഡി.സി.സി. അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. കോൺഗ്രസ് ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേർക്ക് സസ്‌പെൻഷൻ. പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാറിനെയുമാണ് പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
Story Highlight: Aim is to strengthen the organization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here