Advertisement

സംസ്ഥാന ടെലിവിഷൻ അവാർഡ്സ്; മികച്ച ഇൻ്റർവ്യൂവർ കെ.ആർ.ഗോപീകൃഷ്ണൻ; മികച്ച നടി അശ്വതി ശ്രീകാന്ത്

September 1, 2021
Google News 1 minute Read
kerala state television award 2020

2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്സ് നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്ളവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലൂടെയാണ് പുരസ്കാരം ശിവജിയെ തേടിയെത്തിയത്.

Read Also : സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് 2019; ടി.എം ഹർഷനും സുജയ പാർവതിക്കും പുരസ്കാരം

മികച്ച ആങ്കർ / ഇൻ്റർവ്യൂവർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണന് ലഭിച്ചു. 360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. ഒരേസമയം പ്രതിപക്ഷ ബഹുമാനവും, അന്വേഷാത്മ​ഗതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് വാർത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിനും അവതരണമികവനുമാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി മീരയെ തെരഞ്ഞെടുത്തു. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത കൂടത്തായി, കഥയറിയാതെ എന്നീ പരമ്പരകളിലൂടെയാണ് അവാർഡ് ലഭിച്ചത്. ഇതോടെ ഫ്ളവേഴ്സിന് മൂന്ന് സംസ്ഥാന പുരസ്കാരങ്ങളാണ് ഈ വർഷം ലഭിച്ചത്.

Story Highlight: kerala state television award 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here