ഇന്നത്തെ പ്രധാന വാർത്തകൾ (01-09-2021)
സംസ്ഥാന ടെലിവിഷൻ അവാർഡ്സ്; മികച്ച ഇൻ്റർവ്യൂവർ കെ.ആർ.ഗോപീകൃഷ്ണൻ; മികച്ച നടി അശ്വതി ശ്രീകാന്ത് (Sept 1 Top News)
2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്സ് നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്ളവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലൂടെയാണ് പുരസ്കാരം ശിവജിയെ തേടിയെത്തിയത്.
മുട്ടിൽ മരംമുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി
മുട്ടിൽ മരം മുറിക്കൽ കേസിൽ സി ബി ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സ്പ്രിങ്ക്ളറുമായുള്ള കരാർ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പരിശോധനാ സമിതിയുടെ റിപ്പോർട്ട്. ചീഫ് സെക്രട്ടറിക്കും കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കരാറിന്റെ ഉത്തരവാദി ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധനാ സമിതിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്നും ഡാറ്റ ചോർന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എഎൻ രാധാകൃഷ്ണൻ
രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് എ.എന്‍.രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘കശ്മീരിനെ മോചിപ്പിക്കാൻ’ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ
കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനെ സ്വതന്ത്ര ആക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് തുടർച്ചയായാണ് പ്രതികരണം. “ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി”യിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും അൽഖ്വയ്ദ താലിബാൻ സഹായം തേടി.
ഇടുക്കിയിൽ ബാലവേല തടഞ്ഞു [24 impact]
ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം കുമളിയിൽ പരിശോധനാസംഘം പിടികൂടി. മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി. (child labour stop idukki)
അണികൾ വിട്ടുപോവില്ല; പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ
കോൺഗ്രസിലെ വിവാദങ്ങൾക്ക് പിന്നാലെ പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന തീരുമാനവുമായി എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. അണികൾ വിട്ടുപോവില്ലെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. പാർട്ടി നടപടികൾ ഏകപക്ഷീയമാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഗ്രൂപ്പ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾ ആരുടെയോ നിർദ്ദേശത്തിലാണെന്നും സംശയിക്കുന്നു.
Story Highlight: Sept 1 Top News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here