എറണാകുളം -അങ്കമാലി അതിരൂപതയിൽ ഇടയലേഖനം വായിക്കില്ലെന്ന് ആവർത്തിച്ച് വൈദികർ

എറണാകുളം -അങ്കമാലി അതിരൂപതയിൽ ഇടയ ലേഖനം വായിക്കില്ലെന്ന് ആവർത്തിച്ച് വൈദികർ. നാളെ ഇടവേളകളിൽ ഇടയലേഖനം വായിക്കില്ലെന്ന് അതിരൂപത സംരക്ഷണ സമിതി അറിയിച്ചു.വ്യക്തമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും ആയ ഒട്ടേറെ കാര്യങ്ങൾ ഇടയലേഖനത്തിലുണ്ടെന്നും വൈദികർ അഭിപ്രായപ്പെട്ടു.
കര്‍ദിനാളിന്റെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിക്കില്ലെന്ന നിലപാടിലാണ് വൈദികർ. സിനഡ് തീരുമാനം പുനഃപരിശോധിക്കാന്‍ അപ്പീല്‍ നല്‍കിയെന്നും വൈദികര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read Also : എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട്; നിർണായക ഇടപെടലുമായി ഹൈക്കോടതി
ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരധനാക്രമം ഏകീകരിക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റിൽ ഇത് സംബന്ധിച്ച് സിനഡ് ഉത്തരവ് പുറത്തിറക്കി. എന്നാൽ, പുതിയ ആരാധനാക്രമം അംഗീകരിക്കില്ലെന്നാണ് ഒരുവിഭാഗം വൈദികരുടെ നിലപാട്. നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് (Synod) വ്യക്തമാക്കുന്നത്.
Story Highlight: Archdiocese of Ernakulam-Angamaly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here