സുരക്ഷാ ജീവനക്കാരന്റെ മരണം; സുവേന്ദു അധികാരിക്ക് സമന്‍സ്

സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് സമന്‍സ് അയച്ച് പൊലീസ്. തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം.
വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാള്‍ പൊലീസിന്റെ നീക്കം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന അധികാരി പിന്നീട് കൂറുമാറിയാണ് ബിജെപിയിലെത്തിയത്.
Story Highlight: Suvendu Adhikari Summoned By Bengal Cops
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!