Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (05-09-2021)

September 5, 2021
Google News 1 minute Read

സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രം; രോഗലക്ഷണമുള്ള രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണ്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്.

നിപ പ്രതിരോധം; പാഴൂരിൽ നിയന്ത്രണം കർശനമാക്കി പൊലീസ്

നിപ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരിൽ നിയന്ത്രണം കർശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളിൽ പരിശോധന കർശനമാക്കിയെന്ന് മാവൂർ സി ഐ ട്വന്റിഫോറിനോട് പറഞ്ഞു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.

കുട്ടിയെ പ്രവേശിപ്പിച്ചത് മൂന്ന് ആശുപത്രികളില്‍; ചാത്തമംഗലം അതീവജാഗ്രതയിലെന്ന് പി.ടി.എ റഹീം എംഎല്‍എ

നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം അതീവ ജാഗ്രതയിലെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം. കൊവിഡ് സാഹചര്യം നിലനില്‍ക്കെ നിപ സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും പി.ടി.എ റഹീം ട്വന്റിഫോറിനോട് പറഞ്ഞു.

നിപ രോഗനിയന്ത്രണം; കേന്ദ്രസംഘം കോഴിക്കോട്ടേക്ക്

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. നാഷണൽ സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി.

നിപ: കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി തമിഴ്‌നാട്

കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി തമിഴ്‌നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംശയമുള്ള കേസുകളില്‍ നിപ, സിക പരിശോധന നടത്തണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കര്‍ശന നിര്‍ദേശം നല്‍കി.

രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 കൊവിഡ് രോഗികള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 308 പേര്‍ മരിച്ചു. 38,091 പേര്‍ രോഗമുക്തി നേടി.

ഐ.എൻ.എല്ലിലെ തർക്കം പരിഹരിച്ചു, വഹാബും കാസിമും തുടരും

ഐ.എൻ.എല്ലിലെ എ.പി. അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഒരുമിച്ച് പോകാൻ ഇരുവിഭാഗങ്ങളും ധാരണയിലെത്തിയത്.

തിരുവനന്തപുരം വിഎസ്എസ്‌സിയിലേക്ക് വന്ന ഐഎസ്ആര്‍ഒ കാര്‍ഗോ വാഹനം തടഞ്ഞു

തിരുവനന്തപുരം വിഎസ്എസ്‌സിയിലേക്ക് കൊണ്ടുവന്ന ഐഎസ്ആര്‍ഒ കാര്‍ഗോ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. വിന്‍ഡ് ടണല്‍ പദ്ധതിക്ക് മുംബൈയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ അടങ്ങിയ വാഹനങ്ങളാണ് തടഞ്ഞത്. പൊലീസും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം തുടരുന്നു

തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും നഗരസഭയിൽ പോകും, നിയമ നടപടികൾ സ്വീകരിക്കും: അജിത തങ്കപ്പൻ

തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. നാളെയും തൃക്കാക്കര നഗരസഭയിൽ പോകും. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർക്കുമെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.

Story Highlight: todays headline(05-09-2021)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here