ഖുര്‍ആന്‍, ഈന്തപ്പഴക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ്

നയതന്ത്ര ചാനല്‍ വഴി നടന്ന ഖുര്‍ആന്‍, ഈന്തപ്പഴക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉടന്‍ ഷോക്കോസ് നോട്ടിസ് നല്‍കുമെന്ന് കസ്റ്റംസ്. കെ.ടി ജലീല്‍ എംഎല്‍എ ഉള്‍പ്പെടെ മൊഴിയെടുത്ത എല്ലാവര്‍ക്കും നോട്ടിസ് അയക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നയതന്ത്ര ചാനല്‍ വഴി ഖുര്‍ആനും ഈന്തപ്പഴവും കടത്തിയത് ഉന്നതരുടെ അറിവോടെയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ ആരെയൊക്കെ പ്രതി ചേര്‍ക്കുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും കസ്റ്റംസ് അറിയിച്ചു.
നികുതി വെട്ടിച്ചാണ് ഉദ്യോഗസ്ഥരുടെ അറിവോടെ നയതന്ത്ര ചാനല്‍ വഴി ഇവ കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Read Also : കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന; തിരികെ പോകാനാകാതെ മലയാളികള്‍
നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിലേക്കുള്ളതാണ്. ഇവ വിതരണം ചെയ്യാന്‍ പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതി ആവശ്യമാണ്. നയതന്ത്ര ചാനല്‍ വഴി എത്തിച്ചത് മതഗ്രന്ഥങ്ങളായിരുന്നു എന്നാണ് കെ ടി നല്‍കിയ നല്‍കിയ മൊഴി.
Story Highlight: Qur’an and dates smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here