Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-09-2021)

September 10, 2021
Google News 2 minutes Read
sept 10 news headlines

ഫോൺ ചോർത്തൽ നിർദേശമടങ്ങിയ നിയമനിർമാണം സർക്കാർ ആലോചനയിൽ; ഫയൽ നീക്ക രേഖ ട്വൻ്റിഫോറിന് | 24 Exclusive ( sept 10 news headlines )

ഫോൺ ചോർത്തൽ നിർദേശമടങ്ങിയ നിയമനിർമാണം ആലോചനയിൽ ഇല്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം തെറ്റ്. മക്കോക്ക മാതൃകയിലുള്ള നിയമനിർമാണത്തിന്റെ വിശദാംശങ്ങള‍ടങ്ങിയ ഫയൽ ആഭ്യന്തര വകുപ്പിലുണ്ട്. ഫോൺ ചോർത്തൽ നിർദേശമടങ്ങിയതാണ് ഈ ഫയൽ. ഫയൽ നീക്ക രേഖ ട്വൻ്റിഫോറിന് ലഭിച്ചു. ( kerala adapts maharashtra mcoca )

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. വർഗീയത സിലബസിൻ്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ആർ ബിന്ദു പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ജോലിയില്ല, പക്ഷേ ശമ്പളം കൃത്യം; പൊതുമരാമത്ത് വകുപ്പിൽ വെള്ളാനയായി മെയിൻ്റനൻസ് വിഭാഗം

പൊതുമരാമത്ത് വകുപ്പിൽ വെള്ളാനയായി മെയിൻ്റനൻസ് വിഭാഗം. ജി.സുധാകരൻ മന്ത്രിയായിരിക്കെ രൂപീകരിച്ച റോഡ് മെയിൻ്റനൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം കൃത്യമാണെങ്കിലും നാളിതുവരെ ജോലിയില്ല. റോഡ് അറ്റകുറ്റ പണിക്ക് ചുമതലപ്പെട്ട വിഭാഗത്തിന് ഒരു റോഡിൻ്റെ പ്രവർത്തിക്ക് പോലും സർക്കാർ അനുമതി നൽകിയിട്ടില്ല.

നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം ; രണ്ട് മരണം

മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 34,973 പേർക്ക് രോഗം സ്ഥിരീകരിച്ചു.260 പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19.2 % കുറവ് രേഖപ്പെടുത്തി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്.

Story Highlight: sept 10 news headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here