ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടം: കെ സുരേന്ദ്രൻ

ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പാല ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഐഎം സഖ്യം ചേർന്നുവെന്നും ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് സംഘടനകളാണ് നർക്കോട്ടിക് ജിഹാദിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Also : പൂഞ്ഞാറിലെ എൽഡിഎഫ് പ്രചാരണത്തിനിടയിലേക്ക് ഷോൺ ജോർജിന്റെ വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം
അതിടിനെ എസ്ഡിപിഐ, സിപിഐഎം ബന്ധത്തിൽ ആരോപണവുമായി വി ഡി സതീശനും രംഗത്തുവന്നു. തദ്ദേശ തെരഞ്ഞെടുപിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി കൂടിയെന്ന് പറഞ്ഞവരാണ് ഇപ്പോൾ എസ്ഡിപിഐയെ ഒപ്പം നിർത്തിയിരിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ പരാമർശം. അഭിമന്യുവിന്റെ വട്ടവടയിൽ നിന്ന് ഈരാട്ടു പേട്ടയിലേക്ക് ദൂരം കുറവാണെന്നും പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Story Highlight: k surendran against cpim sdpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here