17
Sep 2021
Friday

തീരുമാനങ്ങളെടുക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ടോ ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Confusion and its causes

ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമ്മൾ കൺഫ്യൂസ്ഡ് ആയി അല്ലെങ്കിൽ ആശയക്കുഴപ്പത്തിലായി നിൽക്കാറുണ്ട്. എന്ത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നു? അതെങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

ആശയക്കുഴപ്പത്തിലാകുമ്പോൾ നമ്മൾ നിഷ്ക്രിയരായി തീരുകയും ആ കാര്യത്തെ കുറിച്ച് ചിന്തിച്ച് പല തരം സാധ്യതയെ കുറിച്ച് ഓർത്ത് സമയം പാഴാക്കുകയും ആത്മ സംഘർഷവും ഉത്ക്കണ്ഠയും ഉണ്ടാവുകയും ചെയ്യുകയാണ് ചെയ്യാറ്. ചുരുക്കത്തിൽ നമ്മുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയുന്ന ഒന്നാണ് ആശയക്കുഴപ്പം.

Read Also : സംശയം ഒരു രോഗമാണോ? ചികിത്സ സാധ്യമോ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ കൺഫ്യൂഷൻ വർധിക്കും. അല്പ സമയം കൺഫ്യൂഷൻ ഇന്ഫടക്കുന്നത് സ്വാഭാവികമാണെങ്കിലും ദീർഘ സമയം ഇതിനെ കുറിച്ച് ആലോചിച്ച് മനസമാധാനം കെടുത്തുന്നത് ആരോഗ്യകരമല്ല. അത് നമ്മുടെ ഊർജത്തെ ചോർത്തി കളയും. ഒരു വിഷയത്തെ കുറിച്ച് പൂർണമായി അറിഞ്ഞ് ചെയ്യുക അസാധ്യമാണ്. പല കാര്യങ്ങൾക്കും ഒളിഞ്ഞു കിടക്കുന്ന കുറച്ച് സങ്കീർണതകളുണ്ട്. ഇത് മുഴുവൻ അറിഞ്ഞുകൊണ്ടൊരു തീരുമാനത്തിലെത്തുക സാധ്യമല്ല. ഉദാഹരണത്തിന്, ഒരു സ്ഥലം വാങ്ങുകയാണെന്ന് കരുതുക. കൃഷി ചെയ്ത് വരുമാനം കണ്ടെത്തുക എന്നതാണ് ഉദ്ദേശം. എല്ലാ കാര്യങ്ങളും ഒത്തു വന്നുവെന്ന് നാം കരുതിയ സ്ഥലത്ത് നിനച്ചിരിക്കാതെ തന്നെ ഒരു പ്രകൃതി ദുരന്തമോ പ്രളയമോ വരൾച്ചയോ ഒക്കെ ഉണ്ടായി കൂടാ എന്നില്ല. ഇത് അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു റിസ്കനെന്ന കരുതി നാം അതിനെക്കുറിച്ച് ആലോചിച്ച് ആശയക്കുഴപ്പത്തിലായി ഇരുന്നാൽ സ്ഥലം വാങ്ങുന്നത് സാധ്യമല്ലാതായി തീരുമെന്നതിൽ തർക്കമില്ല. അത് കൊണ്ട് നാം എന്താണ് ആശയക്കുഴപ്പത്തിലായി ഇരിക്കുമ്പോൾ ചെയ്യേണ്ടതെന്ന് നോക്കാം.

ശരിയാകുമോ എന്ന് കൂടുതൽ ചിന്തിക്കരുത്. ആശയക്കുഴപ്പത്തിലാകുന്ന പ്രധാന കാരണം ഒരു കാര്യത്തെ കുറിച്ചുള്ള വരും വരായികകളുടെ അമിതമായ ചിന്തയും ഉത്കണ്ഠയുമാണെന്ന് മറക്കരുത്.

തീരുമാനങ്ങൾ എടുക്കാൻ നീണ്ട കാലതാമസം ഒഴിവാക്കുക. ഒരിക്കൽ തീരുമാനിച്ചാൽ പല ഉത്കണ്ഠയും കെട്ടടങ്ങും എന്നതാണ് സത്യം. തീരുമാനം വൈകുംതോറും കൺഫ്യൂഷൻ കൂടുക തന്നെ ചെയ്യും.

ഘട്ടം ഘട്ടമായി വലിയ പ്രശ്നങ്ങളെ നേരിടുക. മറ്റൊരു പ്രധാന പ്രശ്നമാണ് വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ഉണ്ടാകുന്ന കൺഫ്യൂഷൻ. ഇത്തരം ഘട്ടങ്ങളിൽ പ്രശ്നങ്ങളെ ലഘൂകരിക്കാനും കൺഫ്യൂഷൻ ഒഴിവാക്കാനുമായി ആദ്യം ചെറിയ സ്‌റ്റെപ്പുകൾ എടുക്കുന്നത് ആത്മവിശ്വാസത്തെ വളർത്തി കൺഫ്യൂഷൻ ഒഴിവാക്കും.

മനസിനെ ശാന്തമാക്കി ആലോചിക്കുക. നിങ്ങളുടെ വിചാരങ്ങളെല്ലാം മനസ്സിൽ വച്ച് സമയം കളയാതെ ഒരു ബുക്കിൽ എഴുതി വയ്ക്കുന്നത് നല്ലതാണ്. പ്രശ്നങ്ങളെ ഇപ്രകാരം എഴുതി അത് മറികടക്കാൻ ഉള്ള ഒന്ന് രണ്ട് മാര്ഗങ്ങള് കൂടി എഴുതി വച്ച് കഴിഞ്ഞാൽ പിന്നെ അതിനെകുറിച്ച് വീണ്ടും ചിന്തിച്ച് കൺഫ്യൂഷൻ ഉണ്ടാക്കേണ്ട കാര്യമില്ല. മറിച്ച് മാർഗങ്ങളെ കുറിച്ച് മാത്രം ചിന്തിച്ച് തീരുമാനത്തിലെത്താം.

Read Also : കുട്ടികളെ ശിക്ഷിക്കേണ്ടത് എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

മറ്റുള്ളവരുമായി ആലോചിക്കുക. നിങ്ങൾക്ക് വിശ്വാസമുള്ളവരുമായി പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ച് അഭിപ്രായം തേടുന്നത് ഉചിതമാണ്. കാരണം ചിലപ്പോൾ രണ്ട് പേര് കൂടിയാലോചിക്കുമ്പോൾ തീരുമാനത്തിലെത്താൻ വേഗം സാധിക്കുകയും ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്യാം. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ഓർത്ത് ആശയക്കുഴപ്പത്തിലാകരുത്. കാരണം നിങ്ങൾ തീരുമാനം എടുക്കുന്നത് നിങ്ങളുടെ ആവശ്യത്തിനാണ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ അല്ലായെന്ന് സാരം.

സന്ദേഹം, നെഗറ്റിവിറ്റി എന്നിവ ഒഴിവാക്കുക. എല്ലാവരും തങ്ങളെ പറ്റിക്കാൻ വേണ്ടിയാണ് ഇരിക്കുന്നതെന്ന് വിചാരിച്ചാൽ തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാകും. ജാഗ്രത നല്ലതാണ്, എന്നാൽ അത് അമിതമായാൽ മനസമാധാനം നഷ്ടപ്പെടും.

ഉത്കണ്ഠാകുലരാകാതെ ഇരിക്കുക. ഉത്കണ്ഠപ്പെടുന്നത് കൊണ്ട് നിങ്ങളുടെ ആയുസ്സിനെ ഒരു മുഴം കൂട്ടുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല എന്ന ബൈബിൾ വചനം ഓർക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

Story Highlight: Confusion and its causes

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top