Advertisement

ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ജഡേജ

September 15, 2021
Google News 2 minutes Read
Ravindra Jadeja Captain Dhoni

എംഎസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെയാണ് താരം തൻ്റെ ആഗ്രഹമറിയിച്ചത്. ചർച്ച ആയതോടെ താരം ഈ ട്വീറ്റ് നീക്കം ചെയ്തു. എന്നാൽ, ട്വീറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Ravindra Jadeja Captain Dhoni)

സിഎസ്കെ ഫാൻ ആർമി എന്ന ട്വിറ്റർ ഹാൻഡിലിൻ്റെ ഒരു ചോദ്യത്തിനു മറുപടി ആയാണ് തനിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് നായകനാവണമെന്ന ആഗ്രഹം ജഡേജ പങ്കുവച്ചത്. എംഎസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിനെ ആര് നയിക്കണമെന്നായിരുന്നു സിഎസ്കെ ഫാൻ ആർമി. ഇതിന് 8 എന്നായിരുന്നു ജഡേജയുടെ മറുപടി ട്വീറ്റ്. ചെന്നൈ സൂപ്പർ കിംഗ്സിൽ ജഡേജയുടെ ജഴ്സി നമ്പരാണ് 8.

Read Also : ഐപിഎൽ മെഗാ ലേലം ജനുവരിയിൽ; ടീമുകൾക്ക് നിലനിർത്താൻ കഴിയുക രണ്ട് താരങ്ങളെ

അടുത്ത സീസണിലെ ഐപിഎലിനു മുന്നോടി ആയുള്ള മെഗാ ലേലം ജനുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് താരങ്ങളെ വീതം നിലനിർത്താവും. രണ്ട് റൈറ്റ് ടു മാച്ച് കാർഡും ഫ്രാഞ്ചൈസികൾക്ക് ലഭിക്കും. ഇതോടെ മുൻ സീസണുകളിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ വീതം ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയും.

അതേസമയം, അടുത്ത സീസൺ ഐപിഎലിലെ പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ആർപിജി ഗ്രൂപ്പും സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. ശതകോടീശ്വരനായ അദാനിക്ക് നേരത്തെ ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. അതേസമയം, മുൻപ് റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിൻ്റെ ഉടമസ്ഥനായിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ഒരു ടീം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ അദാനി, ആർപിജി ഗ്രൂപ്പുകൾ തന്നെ പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കാനാണ് സാധ്യത.

അഹ്മദാബാദ് ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസിയെയാവും അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ടീമിൻ്റെ ഹോം ഗ്രൗണ്ടാവും. സഞ്ജീവ് ഗോയങ്കയുടെ ആർപിജി ഗ്രൂപ്പ് ലക്നൗ ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്.

പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്ത മാസം നടക്കും. ഒക്ടോബർ 17ന് ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story Highlight: Ravindra Jadeja CSK Captain MS Dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here