മുട്ടിൽ മരം മുറിക്കൽ; പ്രതികളിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടായി: ഹൈക്കോടതിയിൽ തെളിവുകൾ നിരത്തി സർക്കാർ

മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്കെതിരെ ഹൈക്കോടതിയിൽ തെളിവുകൾ നിരത്തി സർക്കാർ. പ്രതികൾ വില്ലേജ് അധികാരികളുമായി അവിശുദ്ധ ബന്ധം സൂക്ഷിച്ചുവെന്നും മരം മുറിച്ച സ്ഥലങ്ങളിൽ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടായെന്നും സുരക്ഷ ആവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. അതിനാൽ നിലവിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കേസിനെ ബാധിക്കുമെന്ന് സർക്കർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
Read Also : മുട്ടിൽ മരം മുറിക്കൽ കേസ്; റേഞ്ച് ഓഫിസറുടെ കത്ത് മടക്കി ഐ ജി
മുട്ടിൽ മരം മുറി കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യ ഹർജിയിലാണ് സർക്കാരിന്റെ ഇടപെടൽ. തങ്ങൾക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങൾ മാത്രമാണെന്നും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറയാണ് കേസെന്നും ചൂണ്ടിക്കാട്ടുന്നതാണ് പ്രതികളുടെ ജാമ്യഹർജി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ സുൽത്താൻ ബത്തേരി കോടതിയെയാണ് ആദ്യം സമീപിച്ചതെങ്കിലും കോടതി ആവശ്യം നിഷേധിക്കുകയും തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Read Also : മുട്ടിൽ മരം മുറിക്കൽ ; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
Story Highlights: Kerala GOVT On Muttil Tree Felling case, Highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here