Advertisement

തനിക്കോ ഓഫിസിനോ മോൻസൺ മാവുങ്കലുമായി ബന്ധമില്ല; വാർത്ത തള്ളി മന്ത്രി അഹമ്മദ് ദേവർകോവിൽ

September 28, 2021
Google News 2 minutes Read
ahammed devarkovil fb post

പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി തനിക്കോ അഫിസിനോ ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‌കോവിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ( ahammed devarkovil fb post )

പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫിസ് സന്ദർശിച്ചിരുന്നുവെന്നും ഈ സംഘത്തിൽ മോൻസൺമാവുങ്കലും ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സന്ദർശനത്തിനെ എടുത്ത ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read Also : പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നൽകുന്നതാണ്. എനിക്കും എന്റെ ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫീസ് സന്ദർശിച്ചിരുന്നു, പ്രസ്തുത സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദർശനത്തിന് എത്തുന്നവർ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവർക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: ahammed devarkovil fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here