ഇന്നത്തെ പ്രധാന വാർത്തകൾ (03-10-2021)

ഭവാനിപൂരിൽ മമതയുടെ ലീഡ് 25,000 കടന്നു ( oct 3 headlines )
പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതാ ബാനർജിക്ക് ഭവാനിപൂരിൽ വിജയം അനിവാര്യമാണ്.
മോൻസൺ കേസിൽ ഇടപെട്ടെന്ന ആരോപണം; ചേർത്തല സിഐക്ക് സ്ഥലം മാറ്റം
മോൻസൺ മാവുങ്കൽ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്.
വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവം; മോൻസൺ മാവുങ്കൽ തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്
വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൽ മോൻസൺ മാവുങ്കൽ തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ( monson mavunkal destroyed proofs )
പൊലീസ് ഹണി ട്രാപ് കേസ്; പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയം
പൊലീസ് ഹണി ട്രാപ് കേസിൽ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ തെളിവ് നശിപ്പിച്ചതായി സംശയം. പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിന് ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 102.73 രൂപയുമായി. ഡീസലിന് 95.85 രൂപയായി.
ആഡംബര കപ്പലിൽ ലഹരി പാർട്ടി; ഷാറുഖ് ഖാന്റെ മകൻ ഉൾപ്പെടെ 8 പേർ പിടിയിൽ
മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിൽ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 8 പേർ പിടിയിലായി. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടി. ( SRK son drug case )
Story Highlights: oct 3 headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here