ലഖിംപൂര്‍ ഖേരിയില്‍ കർഷകർ മരിച്ച സംഭവം; സിബിഐ അന്വേഷിക്കണമെന്ന് വരുൺ ഗാന്ധി

ലഖിംപൂര്‍ ഖേരിയില്‍ കർഷകർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ബിജെപി എം പി വരുൺ ഗാന്ധി. ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം ഡൽഹി- യു പി അതിർത്തിയിൽ കർശന പരിശോധന ശ്കതമാക്കിയിരിക്കുകയാണ് യു പി പൊലീസ്. ലഖ്‌നൗവിൽ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും പൊലീസ് സീൽ ചെയ്തു.
അതിനിടെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന കര്‍ഷകരെ കാറിടിപ്പിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയുകത കിസാൻ മോർച്ച രാഷ്ട്രപതിക്ക് കത്തയച്ചു. സുപ്രിംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
Read Also : ‘അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച
നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേരാണ് യുപിയില്‍ മരിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനടക്കം 14 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. എന്നാല്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ പൊലീസ് റിപ്പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു. കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ സംഘടനകളുടെ ആവശ്യം.
Read Also : അഖിലേഷ് യാദവ് കസ്റ്റഡിയില്‍; ലഖിംപൂര്‍ഖേരിയില്‍ നിരോധനാജ്ഞ
Story Highlights: farmers died; Varun Gandhi wants CBI probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here