Advertisement

മയക്കുമരുന്ന് നല്‍കി നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; മൂന്നുപേര്‍ പിടിയില്‍

October 4, 2021
Google News 1 minute Read
nizamuddin express roberry

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തി സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ബംഗാള്‍ സ്വദേശികളായ മൂന്നുപേരെ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ തിരുവനന്തപുരത്തെത്തിക്കും. ഇരകള്‍ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. nizamuddin express roberry

മൂന്നാഴ്ച മുന്‍പാണ് നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കവര്‍ച്ച നടന്നത്. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് പ്രതികള്‍ കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്.

തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിരുന്നു. ഡല്‍ഹി നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

Read Also : നിസാമുദിൻ എക്സ്പ്രസ് ട്രെയിൻ കവർച്ച; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശി കൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.

Story Highlights: nizamuddin express roberry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here