കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം. സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയം ഉന്നയിച്ച് സംഘർഷം. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ നഗരസഭയിൽ ഏറ്റുമുട്ടി. പൊലീസ് എത്തിയാണ് കൗൺസിലർമാരെ പിന്തിരിപ്പിച്ചത്.
ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപതോളം വരുന്ന വാർഡുകളിൽ സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയത് കരുവന്നൂർ ബാങ്ക് വഴിയാണ്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് വിവാദമായതോടെ പെൻഷൻ വിതരണം നിലച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ അടിയന്ത യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർപേഴ്‌സണ് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിളിച്ച യോഗമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
Story Highlights: clash in irinjalakuda council meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here