ഇന്നത്തെ പ്രധാന വാർത്തകൾ (08-10-2021)

കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ( oct 8 news headlines )
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേർക്ക് നിയമന ശുപാർശ നൽകി. നവംബർ ഒന്നിന് നിയമന ശുപാർശ നൽകും. 570000 അപേക്ഷകളാണ് ആകെ ലഭിച്ചത്.
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാൻ ഫിലിപ്പ്
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. പുസ്തക രചനയുടെ തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ലഖിംപൂര്‍ഖേരി വിഷയത്തില്‍ പൊലീസിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സല്യൂട്ട് അടിക്കുന്ന പൊലീസുകാര്‍ എങ്ങനെ കേന്ദ്രമന്ത്രിയുടെ പങ്ക് അന്വേഷിക്കും. സംഭവത്തില്‍ ബിജെപിക്കും അജയ് മിശ്ര ടേനിയുടെ മകനും പങ്കുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് പഠനറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും; പ്രതിരോധ ശേഷിയുടെ തോതറിയാം
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. എത്ര പേര്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്ന് വ്യക്തമാകാന്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തുന്ന സര്‍വേയാണിത്.
കൊവിഡ്: അടുത്ത മൂന്നുമാസം പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ
കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുൻ നിർത്തി ഉത്സവകാലങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.
ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു
തിരുവനന്തപുരം ആറ്റിങ്ങലില്‍ കടയ്ക്ക് തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയ്ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
Story Highlights: oct 8 news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here