Advertisement

കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ

October 20, 2021
Google News 2 minutes Read
ks chitra gets golden visa

പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ. ഗായിക തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ( ks chitra gets golden visa )

ദുബായ് ഇമ്മിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മാരിയിൽ നിന്നാണ് ചിത്ര വീസ സ്വീകരിച്ചത്. ഗോൾഡൻ വീസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചിത്ര കുറിപ്പിൽ വ്യക്തമാക്കി.

സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ‘ഗോൾഡൻ വീസ’ പദ്ധതി 2018ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

Read Also : മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ

മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. ഇതിന് പിന്നാലെ ടൊവിനോ തോമസ്, മീര ജാസ്മിൻ എന്നിവർക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു.നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്ക് ഗോൾഡൻ വീസ അനുവദിച്ചിരുന്നു.

Story Highlights : ks chitra gets golden visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here