Advertisement

വേൾഡ് മലയാളി കൗൺസിൽ അക്കാഡമിയുടെ ഭാഷാമിത്രം അവാർഡ് വിതരണം ചെയ്തു

October 30, 2021
Google News 1 minute Read
bhashamitram award distributed

വേൾഡ് മലയാളി കൗൺസിൽ അക്കാഡമിയുടെ ഭാഷാമിത്രം അവാർഡ് വിതരണം ചെയ്തു. ആൻഡ്രൂസ് കുന്നുംപറമ്പിൽ, സരോജ വർഗീസ്, സോയാ നായർ എന്നിവരാണ് അവാർഡിന് അർഹരായത്. നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്ക് ഇവർ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്. ( bhashamitram award distributed )

ഇന്ന് വൈകുന്നേരം നാല് മണിക്ക് ന്യൂജേഴ്‌സിയിലെ സോമെർസെറ്റിലുള്ള സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ (ഫെലോഷിപ്പ് ഹാളിൽ ) വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്റെ സഹകരണത്തോടെ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളപ്പിറവി ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി മലയാള പത്രപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫ്രാൻസിസ് തടത്തിൽ ഒന്നര പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ വിവിധ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തനം നടത്തി വരികയാണ്. ഭാഷയെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന അതുല്യ എഴുത്തുകാരനാണ് ഫ്രാൻസിസ് തടത്തിൽ. കഥ , കവിത, ഗാനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, യാത്ര വിവരണം, ആത്മകഥ തുടങ്ങിയ മേഖലകളിലെല്ലാം കൈയ്യൊപ്പ് ചാർത്തിയിട്ടുള്ള സരോജ വർഗീസ് അമേരിക്കയിൽ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്.

Story Highlights : bhashamitram award distributed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here