03
Dec 2021
Friday
Covid Updates

    ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു

    ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഇതാദ്യമായാണ് സൂപ്പർ 12 പോരാട്ടത്തിൽ ടോസ് നഷ്ടമായി ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട് മത്സരത്തിന്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നാലാം ജയത്തോടെ സെമി ഉറപ്പിക്കാനാണ് ഇന്നിറങ്ങുന്നത്. അതേസമയം, മൂന്ന് കളികളിൽ രണ്ട് തോൽവി വഴങ്ങിയ ശ്രീലങ്കക്ക് സെമി സാധ്യത നിലനിർത്താൻ ഇന്ന് ഇംഗ്ലണ്ടിനെ തോൽപ്പിക്കണം.

    ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Tymal Mills.

    ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: Pathum Nissanka, Kusal Perera(w), Charith Asalanka, Bhanuka Rajapaksa, Avishka Fernando, Wanindu Hasaranga, Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Lahiru Kumara.

    Read Also : ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്; ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി

    ഓസ്ട്രേലിയക്കെതിരെ ജയിച്ച ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോറ്റ ടീമിൽ ശ്രീലങ്കയും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

    Story Highlights : -sri-lanka-won-the-toss-against-england-

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top