ടി-20 ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം ജയം, സ്കോട്ട്ലന്‍ഡിനെ 8 വിക്കറ്റിന് തോൽപ്പിച്ചു

ടി-20 ലോകകപ്പിൽ സ്‌കോട്ട്‌ലഡിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. സ്കോട്ട്ലന്‍ഡ് ഉയർത്തിയ 86 റൺസ് എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. കെ എൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയെ വേഗം ലക്ഷ്യത്തിലെത്തിച്ചത് . 19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ അഞ്ച് ഫോറും ഒരപ സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത് നേടിയത്. വിരാട് കോലിയും(2 പന്തില്‍ 2), സൂര്യകുമാര്‍ യാദവും(2 പന്തില്‍ 6) ചേര്‍ന്ന് അനായാസ ജയം ടീമിന് സമ്മാനിച്ചു.
ടോസ് നഷ്ടമായി അദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാനായില്ല. ജോര്‍ജ്ജ് മ്യൂന്‍സിയും (24) മിച്ചല്‍ ലീസ്ക്ക്(21) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മക്‌ലോയ്ഡിനെ(16) റൺസും മാര്‍ക്ക് വാട്ട് (14) റൺസ് വീതമെടുത്തു.
Read Also : ടി20 ലോകകപ്പ്; ടോസ് ഇന്ത്യക്ക്: സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു
ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് സ്കോട്ടിഷ് പട തകര്‍ന്നടിഞ്ഞത്. അശ്വിന്‍ ഒന്നും ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Story Highlights : t20 -india beat scotland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here