Advertisement

സാമ്പത്തിക ഇടപാട് കേസ്; മഹാരാഷ്ട്ര മുൻമന്ത്രി അനിൽ ദേശ്മുഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

November 6, 2021
Google News 2 minutes Read

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി നിരസിച്ചു. പി.എം എൽ.എ കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ ഒന്നിനാണ് അനിൽ ദേശ്മുഖ് അറസ്റ്റിലായത്.

മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് അനിൽ ദേശ്മുഖ് വാദിക്കുന്നത്.

Read Also : കോഴ ആരോപണം; അനിൽ ദേശ്‌മുഖിനെതിരെ തെളിവില്ല; നിലപാട് മാറ്റി പരംബീർ സിംഗ്

ഇതിനിടെ ആരോപണത്തിൽ നിലപാട് മാറ്റി മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. അനിൽ ദേശ്‌മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞിരുന്നു. അന്വേഷണ കമ്മിഷന് സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് പരംബീർ സിംഗ് ഇക്കാര്യം അറിയിച്ചത്.

Story Highlights : Money laundering case; Anil Deshmukh sent to 14-day judicial custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here