മരണവാർത്ത നിഷേധിച്ച് നിഷ ദഹിയ

വെടിവയ്പ്പിൽ താൻ മരിച്ചുവെന്ന വാർത്ത നിഷേധിച്ച് ഗുസ്തി താരം നിഷ ദഹിയ. വാർത്ത വ്യാജമാണെന്നും താൻ സുരക്ഷിതയാണെന്നും ദേശീയ ഗുസ്തി താരം നിഷ ദഹിയ അറിയിച്ചു. ( nisha dahiya still alive )
ദേശിയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റുമരിചെന്ന റിപ്പോർട്ട് വ്യാജമെന്ന് റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. താൻ സുരക്ഷിതയാണെന്ന് പറയുന്ന നിഷ ദഹിയയുടെ വീഡിയോ റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ടു. ദേശീയ സീനിയർ മത്സരങ്ങൾക്കായി താൻ ഗോണ്ടയിലാണെന്ന് നിഷ വിഡിയോയിൽ വ്യക്തമാക്കി.
#WATCH | "I am in Gonda to play senior nationals. I am alright. It's a fake news (reports of her death). I am fine," says wrestler Nisha Dahiya in a video issued by Wrestling Federation of India.
— ANI (@ANI) November 10, 2021
(Source: Wrestling Federation of India) pic.twitter.com/fF3d9hFqxG
Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…
സുശീൽ കുമാർ അക്കാഡമിയിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയും സഹോദരനുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ അമ്മ പരുക്കേറ്റ് ചികിത്സയിലാണ്. ഹലാൽപൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെന്നു പൊലീസ് വ്യക്തമാക്കി.
Story Highlights : nisha dahiya still alive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here