ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് നിയമവിരുദ്ധമാക്കി പോർചുഗൽ

ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് ( text messages after work ) നിയമവിരുദ്ധമാക്കി ( illegal ) പോർചുഗൽ ( Portugal ). തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്.
ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
റിമോട്ട് ജീവനക്കാർക്ക് താമസിക്കാൻ പറ്റിയ ലോകത്തെ ഏറ്റവും മികച്ച രാജ്യമാണ് പോർചുഗലെന്ന് തൊഴിൽ മന്ത്രി അന്ന മെൻഡെസ് പറയുന്നു. അത്തരക്കാരെ പോർചുഗലിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Read Also : ശമ്പള കുടിശിക തന്നില്ല, ജോലിയിൽ നിന്ന് പുറത്താക്കി; തൊഴിലുടമയുടെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്
കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ അധിക സമയം ജോലിയെടുപ്പിക്കൽ, ഉൾപ്പെടെ ചൂഷണങ്ങളും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വർക്ക്-ലൈഫ് ബാലൻസ് ഉറപ്പാക്കാൻ പുതിയ നടപടികളുമായി പോർച്ചുഗീസ് സർക്കാർ രംഗത്തെത്തിയത്.
Story Highlights : portugal text messages after work illegal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here