Advertisement

രാജ്യം നൽകിയ അംഗീകാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നു; ഖേൽരത്ന പുരസ്കാര ജേതാവ് പിആർ ശ്രീജേഷ്

November 13, 2021
Google News 2 minutes Read

വ്യക്തിഗത പുരസ്കാരങ്ങൾ കായിക താരങ്ങൾക്ക് ഭാവി മത്സരങ്ങളിലും ഊർജ്ജമാകുമെന്ന് ഖേൽരത്ന പുരസ്കാര ജേതാവ് പിആർ ശ്രീജേഷ്. രാജ്യം നൽകിയ അംഗീകാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. ഖേൽരത്ന പുരസ്കാരം നേടുന്ന മൂന്നാമത്തെ മലയാളി കായികതാരവും ആദ്യ മലയാളി പുരുഷതാരവുമാണ് ശ്രീജേഷ്. ഖേൽരത്ന പുരസ്കാരം, ശ്രീജേഷിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

രണ്ട് മലയാളി പരിശീലകർക്ക് ദ്രോണാചാര്യ പുരസ്കാരം സമ്മാനിച്ചു. ആജീവനാന്ത മികവിനുള്ള വിഭാഗത്തിൽ അത്ലറ്റിക്സ് പരിശീലകൻ ടി.പി.ഔസേപ്പും, ഇന്ത്യൻ അത് ലറ്റിക്സ് ടീം മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായരും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Read Also : സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കൊവിഡ്; 23 മരണം; ടിപിആര്‍ 8.99%

മേജർ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം മലയാളിയായ ബോക്സിങ് താരം കെസി ലേഖ സ്വീകരിച്ചു. 35 താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചപ്പോൾ 5 പേരാണ് ധ്യാൻചന്ദ് പുരസ്കാരം ഏറ്റുവാങ്ങിയത്. 9 പരിശീലകർ രാഷ്ട്രപതിയിൽ നിന്ന് ദ്രോണാചാര്യ പുരസ്കാരവും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ വച്ചാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്.

Stroy Highlights: pr-sreejesh-receives-khel-ratna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here