ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ സ്ഥാനമൊഴിയുന്നു

ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ സ്ഥാനമൊഴിയുന്നു. ഇക്കാര്യം വിശദീകരിച്ച് മിക്കി ആർതർ ക്രിക്കറ്റ് ബോർഡ് തലവന് ഇ-മെയിൽ അയച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയാവും ശ്രീലങ്കൻ പരിശീലനക്കുപ്പായത്തിൽ മിക്കി ആർതറിൻ്റെ അവസാന ചുമതല. ഇതിനു ശേഷം കൗണ്ടി ക്ലബ് ഡെർബിഷെയറിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ആർതർ ചുമതലയെടുക്കും. മൂന്ന് വർഷത്തേക്കാണ് കരാർ. മിക്കി ആർതറിനു കീഴിൽ ശ്രീലങ്കൻ ക്രിക്കറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയ ശ്രീലങ്ക ലോകകപ്പിലും ചില ശ്രദ്ധേയ പ്രകടനങ്ങൾ നടത്തി. (Mickey Arthur Sri Lanka)
അതേസമയം, ഇന്ത്യ- ന്യൂസീലൻഡ് ടി-20 പരമ്പര ഇന്ന് ആരംഭിക്കും. രാത്രി 7.30ന് ജയ്പൂരിലെ സാവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.
Read Also : പൂരാന്റെയും ഹെട്‌മെയറുടെയും പോരാട്ടം പാഴായി; ശ്രീലങ്കയ്ക്ക് 20 റൺസ് ജയം
രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.
വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.
ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. പേസർ ടിം സൗത്തിയാണ് ആദ്യ മത്സരത്തിൽ കിവീസിനെ നയിക്കുക.
Story Highlights: Mickey Arthur Sri Lanka coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here