ഇന്നത്തെ പ്രധാന വാർത്തകൾ(17-11-21)
കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം; ഉമ്മൻ ചാണ്ടി- സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന്
സംസ്ഥാനത്തെ പുനഃസംഘടനാ നടപടികൾ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനം. പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കും.
മോഡലുകളുടെ മരണം : സിനിമാ മേഖലയിലെ പ്രമുഖർ പാർട്ടിയിൽവച്ച് മോഡലുകളുമായി തർക്കത്തിലേർപ്പെട്ടതായി സംശയം
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. സൈബർ ഫൊറൻസിക് പരിശോധനയ്ക്കയക്കും. ഡി.വി.ആറിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്താൻ കഴിയില്ല; കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ
സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകരിച്ച കുര്‍ബാന ക്രമം നവംബര്‍ 28 മുതല്‍ സഭാ പള്ളികളില്‍ നടപ്പാക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
തോട്ടപ്പള്ളി കരിമണൽ ഖനനം തുടരാം; ഖനനത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി
തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽനീക്കമെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലിവലെ ജലനിരപ്പ്.2,300 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളം. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഒന്നാണ്. സുപ്രിംകോടതി നിജപ്പെടുത്തിയിട്ടുള്ള ഡാമിന്റെ പരമാവധി സംഭരണ ശേഷി 141 അടിയാണ്. ജലനിരപ്പ് 141 അടി പിന്നിട്ടാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം : പാകിസ്താനോട് ഇന്ത്യ
അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്.പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു. ഇന്ത്യയുടെ അഭിവജ്യ ഘടകമാണ് ജമ്മുകാശ്മീർ എന്നും ഇന്ത്യയുടെ കാജൽ ഭട്ട് (Counellor at India’s Permanent Mission to the UN) വ്യക്തമാക്കി.
ബാരാമുള്ളയിൽ ഭീകരാക്രമണം; 2 ജവാന്മാർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാന്മാർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു.
Stroy Highlights: Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here