ഇന്നത്തെ പ്രധാന വാർത്തകൾ ( 18-11-2021)
വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനവും കുറ്റകരം : സുപ്രിംകോടതി ( Nov 18 news round up )
വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനവും കുറ്റകരമാണെന്ന് സുപ്രിംകോടതി. പോക്‌സോ ആക്ടിലെ സെക്ഷൻ ഏഴുമായി ബന്ദപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്ന സൈജു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്. ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം ,ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,കോട്ടയം എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
2021ലെ രാജ് നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ട്വന്റിഫോറിന് മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. അഞ്ച് പുരസ്‌കാരങ്ങളാണ് ഫ്‌ളവേഴ്‌സിന് ലഭിച്ചത്.
Story Highlights: Nov 18 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here