ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (01-12-21)
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. കുഞ്ഞിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അടിയന്തരമായി സ്‌കാനിങ് നടത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും
പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ. നികുതി 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചു. ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും.
ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട
ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിക്ക് ശിക്ഷാ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഇളവുചെയ്ത് നല്‍കി. 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. ഹൈക്കോടതിയുടേതാണ് നടപടി
ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചു; എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയെന്ന് രക്ഷിതാക്കൾ
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാൻ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ കൺസൾട്ടന്റായി നിയമിച്ച സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ക്രമക്കേടെന്ന് വിജിലൻസിന്റെ രഹസ്യ പരിശോധനാ റിപ്പോർട്ട്. കരാറിൽ നൽകിയതിലെ അഴിമതിയും സർക്കാരിനുണ്ടായ ധനഷ്ടവും കണ്ടെത്താൻ വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു
രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ നിർദേശം നൽകി സർക്കാർ | 24 Exclusive
സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ എടുക്കാൻ വിമുഖത. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.
കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന.ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന.
പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്.വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി
Story Highlights : todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here