Advertisement

ഇടുക്കി ഡാമിലെ ജലനിരപ്പിൽ വർധന

December 4, 2021
Google News 2 minutes Read
idukki dam water level rises

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന. അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയായി ഉയർന്നു. 2401 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ( idukki dam water level rises )

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.

അതേസമയം രാത്രിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തരുത് എന്ന കേരളത്തിൻറെ ആവശ്യം ഇന്നലെയും തമിഴ്‌നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. അധികജലം ഒഴുകി എത്തിയതോടെ പെരിയാറിൽ ആറടിയോളം ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് ഇപ്പോഴും തുടരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന ഉണ്ട്.

Read Also : മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം എന്ന ആവശ്യവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ ഇന്ന് ഉപവാസ സമരം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്യും.

Story Highlights : idukki dam water level rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here