Advertisement

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

December 6, 2021
Google News 1 minute Read
jebi methar

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ നിയമിച്ചു. ആലുവ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ് ജെബി മേത്തര്‍. ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്. ലതികാ സുഭാഷിന്റെ രാജിക്കുശേഷം മാസങ്ങളോളം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Story Highlights : jebi methar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here