വൈപ്പിനിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത്

വൈപ്പിനിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത്. സിന്ധുവിന്റെ മകൻ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ദിലീപിന് താക്കീത് ചെയ്യാനായി അതുൽ സന്ദേശമയച്ചതിനാണ് ഭീഷണി. പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ വെല്ലുവിളിക്കുന്നത് ശബ്‌ദ സന്ദേശത്തിൽ വ്യക്തമാണ്.
കഴിഞ്ഞ ദിവസമാണ് വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചത്. നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകൻ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അതുൽ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ അയൽവാസിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കും. നായരമ്പലം സ്വദേശിനി ബിന്ദു ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ യുവതി നൽകിയ മരണ മൊഴിയിൽ നായരമ്പലം സ്വദേശിയായ ദിലീപിൻറെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Read Also : വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു
ഇയാൾക്കെതിരെ ഇവർ രണ്ടു ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് സിന്ധുവിനെയും മകനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Story Highlights : woman burnt to death in Vypin; Neighbor Dileep’s threatening message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here