Advertisement

പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു; തക്കാളി വില താഴ്ന്നു

December 12, 2021
Google News 1 minute Read
vegetable price hike

പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി. ( vegetable price hike )

കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയർ 50 രൂപയിൽ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയിൽ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ൽ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയിൽ നിന്ന് 90 രൂപയായി ഉയർന്നു.

Read Also : തമിഴ്നാട്ടിൽ നിന്ന് കേരളം നേരിട്ട് പച്ചക്കറി വാങ്ങും

വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വർധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്‌റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ൽ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.

Story Highlights : vegetable price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here