Advertisement

ഒരു കോഴ്‌സിന് പോലും യുജിസി അംഗീകാരം ലഭിക്കാതെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല

December 15, 2021
Google News 2 minutes Read
sree narayana guru open university

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സജീവ ചർച്ചയായി നിൽക്കുമ്പോൾ ഉയർന്നുവരുന്ന പേരാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. ഒരു വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സർവകലാശാലയിലേക്ക് പിന്നീട് സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇതുവരെയും സർവകലാശാലയിലെ ഒരു കോഴ്‌സിന് പോലും യുജിസി അംഗീകാരവും നേടാനായിട്ടില്ല. ( sree narayana guru open university )

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആയിരുന്നു ധൃതിപിടിച്ചുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഉദ്ഘാടനം. കൊല്ലം ആസ്ഥാനമാക്കി ആരംഭിച്ച ഈ സർവകലാശാല കൊണ്ട് നാളിതുവരെയും ഒരു വിദ്യാർഥികൾക്കും പ്രയോജനം ഉണ്ടായിട്ടില്ല. ദേശീയ പാതയ്ക്ക് സമീപം ലക്ഷങ്ങൾ വാടക നൽകി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് സർവകലാശാലയുടെ പ്രവർത്തനം. പക്ഷേ നാളിതുവരെ വരെ ഒരു കോഴ്‌സിന് പോലും യുജിസി അംഗീകാരം ലഭിച്ചിട്ടില്ല. അധ്യാപകരേയോ അധ്യാപകരെയോ ഇതുവരെയും നിയമിക്കാൻ ആയിട്ടില്ല. കൃത്യമായി സിലബസ് തയ്യാറാക്കാൻ പോലും സർവകലാശാലയ്ക്ക് ഇന്നുവരെ ആയിട്ടില്ല.

Read Also : കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ലോഗോ മരവിപ്പിച്ചു; ട്വന്റിഫോർ ഇംപാക്ട്

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സർവകലാശാല ഉദ്ഘാടനം നിർവഹിച്ചത്. പക്ഷേ പിന്നീട് സർവകലാശാലയുടെ പ്രവർത്തനം എങ്ങനെ എന്ന് പോലും സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. നിലവിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. ശ്രീനാരായണ ഗുരുവിൻറെ പേരിൽ ആരംഭിച്ച സർവ്വകലാശാല ആദ്യം വിവാദത്തിൽ ഇടംപിടിക്കുന്നത് ഗുരു ഇല്ലാത്ത ലോഗോയിലൂടെ ആയിരുന്നു. 24 വാർത്തയെ തുടർന്ന് ലോഗോ മരവിപ്പിച്ച് പുതിയ ലോഗോ തയ്യാറാക്കാൻ നിർദേശവും നൽകിയിരുന്നു. ഇപ്പോഴും ലോഗോ ഇല്ലാതെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി എന്ന് ബോർഡിൽ ഒതുങ്ങുന്നു ഇവിടുത്തെ പ്രവർത്തനം.

Story Highlights : sree narayana guru open university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here