Advertisement

വിവാഹപ്രായ ബിൽ ; കേന്ദ്ര സർക്കാർ നിലപാട് പരിഹാസ്യം, ബിൽ പിൻവലിക്കണം: മുസ്ലിം ലീഗ്

December 21, 2021
Google News 1 minute Read

വിവാഹപ്രായ ഏകീകരണ ബിൽ നാടകീയമായി ഒളിച്ചുകടത്തിയാണ് കൊണ്ടുവന്നതെന്ന് മുസ്ലിം ലീഗ്. രാവിലെ ബിൽ ലിസ്റ്റ് ചെയ്തിരുന്നില്ല. സർക്കാർ നടപടി പാർലമെന്റിനോടുള്ള അവഹേളനമാണ്. മാത്രമല്ല വ്യക്തിനിയമനത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ബില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചു. കേന്ദ്ര സർക്കാർ നിലപാട് പരിഹാസ്യമാണ്. ബിൽ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരും.സഭയിൽ ബിൽ കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്ലിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ചർച്ചയ്ക്കായി വിട്ടു.

Read Also : വിവാഹപ്രായ ബില്‍; പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

അതിനിടെ വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു.

Story Highlights : Muslim League on Marriage bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here