രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനം; 4 മരണം

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽച്ചില്ലുകൾ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നത്. തുടർന്ന് ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. പരുക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 12 ഫയർ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്.
Story Highlights : Four dead in Vadodara chemical unit blast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here