Advertisement

പ്രപഞ്ച രഹസ്യം തേടി യാത്ര; ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു

December 25, 2021
Google News 2 minutes Read
james web telescope launched

പ്രപഞ്ച രഹസ്യം തേടിയുള്ള ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഗയാന സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ( james web telescope launched )

നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ദൗത്യം പൂർത്തിയാക്കാനെടുത്തത് 30 വർഷമാണ്. ആകെ ചെലവ് 75,000 കോടി രൂപയാണ്. നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി, സിഎസിഎ എന്നിവയുടെ സംയുക്ത ദൗത്യമാണ് വിജയിച്ചത്.

മനുഷ്യനിർമിതമായ ഏറ്റവും വലിയ സ്‌പേയ്‌സ് ടെലിസ്‌കോപാണ് ജയിംസ് വെബ് ടെലിസ്‌കോപ്. ആരിയാനെ 5 ന്റെ ചിറകിലേറിയാണ് ജെയിംസ് വെബ് യാത്രയായത്. വിക്ഷേപണത്തിന് ശേഷമുള്ള അടുത്ത 30 മിനിറ്റുകൾ നിർണായകമാണ്. 27 ആം മിനിറ്റിൽ ആരിയാനെ 5 ജെയിംസ് വെബുമായുള്ള ബന്ധം വിച്ഛേദിക്കും. ഇതോടെ ജെയിംസ് വെബിനിലെ സോളാർ പാനലുകൾ നിവർത്തും. പിന്നെ ജെയിംസ് വെബിൻറെ ഒറ്റയ്ക്കുള്ള സഞ്ചാരമാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ കെനിയയിലെ മലിറ്ററി കേന്ദ്രത്തിൽ ലഭിക്കും.

Read Also : എന്തുകൊണ്ട് സൂര്യഗ്രഹണം നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കരുത്? കാരണങ്ങള്‍ അറിയാം

ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. അവിടെ എത്താൻ ഒരു മാസമെടുക്കും. ഏറെ സങ്കീർണമാണ് ഈ വിക്ഷേപണം. ടെലിസ്‌കോപിന്റെ പൂർണരൂപത്തിൽ വിടരുന്നതിന് മുമ്പ് 300 ലധികം പരാജയസാധ്യതകളുണ്ടെന്നാണ് വിവരം. ഇവയിലൊന്ന് പരാജയപ്പെട്ടാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാർ പരിഹരിക്കാൻ കഴിയില്ല.

Story Highlights : james web telescope launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here