Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-12-2021)

December 27, 2021
Google News 1 minute Read
dec 27 news round up

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ( dec 27 news round up )

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.

‘വർഗീയ ധ്രുവീകരണത്തിന് ശ്രമം’; കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി

കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് യു ഡി എഫ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ വിഷയങ്ങൾ പോലും ഇതിനായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്.

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന; കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന. ക്രിസ്മസ് തലേന്ന് ബെവ്‌കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.

കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണം; എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്

കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണത്തിൽ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്. പ്രതികൾക്കെതിരെ രണ്ട് എഫ്‌ഐആറാണ് തയാറാക്കിയിരിക്കുന്നത്. ഓരോ എഫ്‌ഐആറിലും 11 വകുപ്പുകളുണ്ട്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ പരുക്കേറ്റഅ സിഐയുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും പരാതിയിലാണ് എഫ്‌ഐആർ.

ബൂസ്റ്റർ ഡോസ്: നൽകുന്നത് ആദ്യം സ്വീകരിച്ച അതേ വാക്‌സിൻ

രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്‌സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്‌സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

കിഴക്കമ്പലം സംഘർഷം: ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ. കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights : dec 27 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here