Advertisement

സാനിറ്റൈസറിന്റെ ഉപയോഗം കൈകളെ വരണ്ടതാക്കുന്നുണ്ടോ; അറിയാം ഈ പരിഹാരമാർഗങ്ങൾ…

January 3, 2022
Google News 2 minutes Read

കൊവിഡിൽ നമുക്കൊപ്പം കൂടിയതാണ് മാസ്കും സാനിറ്റൈസറും. ഇത് രണ്ടും ഇന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത രണ്ട് വസ്തുക്കളാണ്. എന്നാൽ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിക്കുന്നത് ചർമ്മത്തെ വല്ലാതെ വരണ്ടതാക്കുന്നു. എങ്കിലും സാനിറ്റൈസറിന്റെ ഉപയോഗം ഇന്ന് കുറയ്ക്കാനും നമുക്ക് സാധ്യമല്ല. സാനിറ്റൈസർ നിരന്തരമായി ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ എണ്ണകളെല്ലാം പുറന്തള്ളപ്പെടുന്നതാണ് ചർമ്മം വരണ്ടതാകാൻ കാരണം. മാത്രവുമല്ല സാനിറ്റൈസറിലെ രാസവസ്തുക്കൾ തൊലി ഉണങ്ങി അടർന്നുപോകാനും കാരണമാകുന്നു. ഇതിന് പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. എന്തൊക്കെയെന്ന് പരിശോധിക്കാം…

നമ്മുടെ ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർ വാഴയിലെ ഔഷധഗുണങ്ങൾ ചർമ്മ പ്രശ്നങ്ങൾ ഒരുവിധം കുറയാൻ സഹായിക്കുന്നു. അത് പ്രകൃതിദത്തവും സുരക്ഷിതവുമായ മോയിസ്ചറൈസറായി ചർമ്മത്തിൽ പ്രവർത്തിക്കുന്നു.

Read Also : അനിയന്ത്രിതമായ ചിരി ഒരു രോഗമാണോ? പരിശോധിക്കാം

കറ്റാർവാഴയെ കൂടാതെ പെട്രോൾ ജെല്ലി, എണ്ണ തുടങ്ങിയവയും വരണ്ട കൈകൾക്ക് പരിഹാരമായി ഉപയോഗിക്കാം. എണ്ണ പതിവായി ഉപയോഗിക്കുന്നത് ജലാംശവും ചർമ്മത്തിന്റെ ഉപരിതലത്തിലെ ലിപിഡ് കൊഴുപ്പുകളുടെ എണ്ണവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രവുമല്ല ഇത് പ്രകൃതിദത്തവും സുരക്ഷിതവുമാണ്.

മറ്റൊരു പ്രകൃതിദത്തമായ പരിഹാരമാണ് തേനിന്റെ ഉപയോഗം. തേൻ ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യുന്ന ഒന്നാണ്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ ഉണ്ട്. വരണ്ട ചർമ്മത്തെ ചികിത്സിക്കാൻ അനുയോജ്യമായ ഒരു വീട്ടുവൈദ്യമാണ് തേൻ. തേൻ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. തേനിൽ നിരവധി ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

Story Highlights : Home Remedies for dry hands using sanitizer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here