ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പാലിൽ മായം കലർത്തുന്നുണ്ടോ ? പ്രചരിക്കുന്ന വിഡോയ്ക്ക് പിന്നിലെ സത്യാവസ്ഥ [24 Fact Check]

ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പാലിൽ വ്യാപകമായി മായം കലർത്തുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ സഹിതമുള്ള ഈ പ്രചാരണം വിശ്വസിച്ച് നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ( duplicate milk making fake video )
പോസ്റ്റിൽ പറഞ്ഞിരിക്കുന്നതിങ്ങനെ : ‘ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഉൽപാദിപിപ്പിക്കുന്നത് 14കോടി ലിറ്റർ പാൽ ആണ്. എന്നാൽ വിൽപ്പന നടത്തുന്ന 50 കോടി ലിറ്ററിൽ അധികം പാൽ മായം കലർത്തിയതാണ്. ഇത്തരം മായം ചേർക്കൽ മൂലം രാജ്യത്തെ 87 ശതമാനം പേർക്കും ക്യാൻസർ പോലുള്ള മാരക രോഗം വരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു’.

വിഡിയോയിൽ ബ്രൗൺ നിറത്തിലുള്ള ദ്രാവകം ഒരു ഗ്ലാസിലേക്ക് ഒഴിക്കുന്നതും, അതിലേക്ക് വെള്ളം ചേർക്കുമ്പോൾ പാലിന് സമാനമായ ദ്രാവകം ഉണ്ടാകുന്നതും കാണാം. വിഡിയോയിൽ പറയുന്നത് പോലെ ഇത് പാൽ ഉണ്ടാക്കുന്നതല്ല, മറിച്ച് ഫിനൈലിന്റെ കോംപൗണ്ട് വെള്ളത്തിൽ കലർത്തുന്നതാണ്. ഏതെങ്കിലും ഫിനൈലിന്റെ കോംപൗണ്ടുകൾ വെള്ളത്തിൽ കലർത്തിയാൽ വെള്ള നിറമുള്ള ദ്രാവകം ഉണ്ടാകാം.
Read Also : വ്യാജ നോട്ട് തിരിച്ചറിയാനുള്ള ഈ രീതി ശരിയല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check ]
ഇത്തരത്തിൽ വെള്ളം നിറം ലഭിക്കുന്ന നിരവധി രാസപ്രക്രിയകൾ ഉണ്ട്. ഡെറ്റോൾ വെള്ളത്തിൽ കലർത്തുമ്പോഴും സമാന രാസപ്രക്രിയ നടക്കുന്നുണ്ട്. അത്തരത്തിലൊന്നാകാം ഇതും. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഫിനൈലിന്റെ കോംപൗണ്ട് വെള്ളത്തിൽ മിക്‌സ് ചെയ്യുന്ന വിഡിയോ ഉപയോഗിച്ചാണ് തെറ്റായ പ്രചാരണം നടത്തുന്നത്.
Story Highlights : duplicate milk making fake video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here