27
Jan 2022
Thursday

ഇന്നത്തെ പ്രധാന വാർത്തകൾ (05-01-2021)

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ ( news round up jan 5 )

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ
നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം.

സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി; സെക്രട്ടേറിയേറ്റിൽ 10 പുതുമുഖങ്ങൾ

സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറിയാകും. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് സി.വി വർഗീസ്.

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കും.

‘സര്‍വേക്കല്ല് മാറ്റിയാല്‍ കെ-റെയില്‍ ഇല്ലാതാക്കാനാകില്ല’; കോടിയേരി

സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ കെ-റെയില്‍ പദ്ധതി ഇല്ലാതാക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍വേക്ക് ആധുനിക സംവിധാനമുണ്ട്. കുറച്ച് കോണ്‍ഗ്രസുകാര്‍ മാത്രമാണ് എതിര്‍ക്കുന്നത്. പദ്ധതി തടയാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുൽവാമയിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേർ

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. 3 ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താൻ പൗരനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം 2022ൻ്റെ ആദ്യ 5 ദിവസത്തിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം കശ്മീരിൽ വധിക്കുന്നത്. ഇവരിൽ 6 പേർ മൂന്ന് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടപ്പോൾ, നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഒരാളെ സേന വെടിവെച്ചും കൊന്നു.

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു

സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

ഹെലികോപ്റ്റർ അപകടം; അന്വേഷണ റിപ്പോർട്ട് പ്രതിരോധ മന്ത്രിക്ക് കൈമാറി

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം വിശദമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. അപകടകാരണങ്ങൾ പ്രതിരോധ മന്ത്രിയോട് സംഘം അക്കമിട്ട് വിശദീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ച വിനോദ് പുതുജീവൻ നൽകുന്നത് 7 പേർക്ക്; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി

ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് വിനോദ് യാത്രയായത്.

Story Highlights : news round up jan 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top