മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് ചാടി ജീവനൊടുക്കി

മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥി ആദർശ് നാരായണനാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദർശ് ചാടിയത്. ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയാണ് ആദർശ്. കഴിഞ്ഞ ദിവസമാണ് ആദർശ് വീട്ടിൽ നിന്ന് എത്തിയത്. ഇതിനു പിന്നാലെ ആദർശ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Further updates soon
Story Highlights : kozhikode medical student suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here