Advertisement

പാര്‍ട്ടിയെക്കാള്‍ ജനങ്ങള്‍ തിരിച്ചറിയുന്നത് നേതാവിനെ; പഞ്ചാബില്‍ പ്രതീക്ഷയോടെ അമരീന്ദര്‍ സിംഗ്

January 9, 2022
Google News 1 minute Read
punjab election 2022

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയോടെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയേക്കാള്‍ ജനങ്ങള്‍ തിരിച്ചറിയുന്നത് നേതാവിനെയാണെന്നും വിജയമായാലും പരാജയമായാലും അത് നേരിടേണ്ടത് മത്സരിക്കുന്ന നേതാവാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

‘ദേശീയ സുരക്ഷയ്ക്കും പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമാണ് ഞങ്ങള്‍ മുന്‍പരിഗണന നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ റാലി വലിയ സുരക്ഷാ വീഴ്ചയായിരുന്നു. യഥാര്‍ത്ഥത്തില്‍ അത് കര്‍ഷകരുടെ പ്രതിഷേധമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രതിഷേധമായിരുന്നു’. അമരീന്ദര്‍ സിംഗ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പഞ്ചാബ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമ്പോള്‍ തൊഴിലില്ലായ്മയും ആഭ്യന്തരത്തിന്റെ വീഴ്ചയും മണല്‍ ഖനനം, മയക്കുമരുന്ന് ഭീഷണി തുടങ്ങി സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

ടൈംസ് നൗവീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവരുമ്പോള്‍ പഞ്ചാബില്‍, വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് സാധ്യത. ശിരോമണി അകാലിദള്‍ബിഎസ്പി സഖ്യം 1417 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിപിഎല്‍സി സഖ്യം 13 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക.

Read Also : ഉത്തരേന്ത്യ ഒരുങ്ങുന്നു; ഇനി വിധിയെഴുത്തിന്റെ ദിവസങ്ങള്‍

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ് 77, ആംആദ്മി 20, ശിരോമണി അകാലിദള്‍ 15, ബിജെപി 3, എല്‍ഐപി 2 എന്നിങ്ങനെയായിരുന്നു വിജയം.

Story Highlights : amarindhar singh, punjab election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here